2009, ജൂൺ 4, വ്യാഴാഴ്‌ച

പീരുമേട്ടിൽ നിന്നും ചില ചിത്രങ്ങൾ | Few Pictures From Peerumedu

എന്നത്തേയും പോലെ ഇതും ഒരു ഔദ്യോഗിക യാത്രയായിരുന്നു. എന്റെ അധികം യാത്രകളും ജോലിയുടെ ഭാഗമായുള്ളവ തന്നെ. ഇത്തവണ യാത്ര പീരുമേടിലെ കരടിക്കുഴി എന്ന സ്ഥലത്തേയ്കാണ്. ഈ യാത്രയിൽ എടുത്ത ചില ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു
കോട്ടയത്ത് നിന്നും ഏകദേശം 85 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന സ്ഥലം. കാപ്പി തേയില തോട്ടങ്ങൾ നിറഞ്ഞ മനോഹരമായ ഒരു പ്രദേശമാണ് പീരുമേട്.




രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു എങ്കിലും വൈകീട്ട് ജോലികഴിഞ്ഞു മടങ്ങുമ്പോഴേക്കും മഴക്കാറും അല്പം ചാറ്റൽ മഴയും ഉണ്ടായിരുന്നു.

തൊട്ടുമുൻ‌പിൽ ഉള്ള സിഗ്നലുകൾ പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മൂടൽ മഞ്ഞ്. ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നും ഒരു ഹെയർ പിൻ വളവിനു തൊട്ട്‌മുൻപെടുത്ത ചിത്രം.



ബസ്സിനുള്ളിൽ നിന്നും പുറത്തെ കാഴ്ചകൾ ഒന്നും വ്യക്തമല്ലായിരുന്നു.



29 അഭിപ്രായങ്ങൾ:

ramanika പറഞ്ഞു...

manoharam peerumedu
manoharam chithrangal!

കണ്ണനുണ്ണി പറഞ്ഞു...

മണിക്കുട്ടാ നന്നായിട്ടോ....ഇപ്പൊ പീരുമേട് ഒക്കെ കറങ്ങി നടപ്പാണല്ലേ..
കാണാനെ ഇല്ല എന്ന് ശ്രീയും അമ്മുവും ഒക്കെ പറഞ്ഞു

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒന്നാണ് പീരുമേട്.പല തവണ പോയപ്പോഴും മൂടല്‍ മഞ്ഞുണ്ടായിരുന്നു, രസമാണ് അതിലൂടെ വണ്ടി ഓടിക്കാന്‍.

ഈ പ്രാവശ്യം സമ്മര്‍ വെക്കേഷന് എവിടേയും പോകാന്‍ പറ്റീയില്ല. അതെല്ലാം ഓണത്തിന് കറങ്ങിത്തീര്‍ക്കണം.
:)

vahab പറഞ്ഞു...

ജോലിയില്‍ കറക്കം ഉള്‍പ്പെടുന്നത്‌ താങ്കളുടെ ജോലി രസകരമാക്കും. അല്ലേ? ചിത്രങ്ങള്‍ നന്നായി...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എത്ര കണ്ടാലും മതിവരില്ലാത്ത സ്ഥലങ്ങളാണു ഹൈ റേഞ്ച്.പക്ഷേ യാത്ര ചെയ്യാനും ആസ്വദിക്കാനും മാത്രമേ പറ്റൂ ! സ്ഥിര താമസം ബുദ്ധിമുട്ടാ !! ഇടുക്കിയിൽ 3 വർഷം ജോലി ചെയ്തതിന്റെ അനുഭവം !!!

vahab പറഞ്ഞു...

കാന്താരിക്കുട്ടി.....
സ്ഥിരതാമസം മടുപ്പുണ്ടാക്കും എന്നാണോ ഉദ്ദേശിച്ചത്‌? അതല്ല, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്‌, ജനവാസം കുറവ്‌- ഇതുകൊണ്ടൊക്കെയുള്ള ബുദ്ധിമുട്ടുകള്‍....?

ദീപക് രാജ്|Deepak Raj പറഞ്ഞു...

പോയിട്ടില്ല.പോകണമെന്നാഗ്രഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. നന്നായി ഫോട്ടോകള്‍

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

..കോട മൂടിയ ഫോട്ടോ കൊതിപ്പിക്കുന്നു..

കോട മൂടിയ ഇടങ്ങളില്‍ നില്ക്കാന്‍ എന്ത് രസമാണ്.. :)

നാട്ടുകാരന്‍ പറഞ്ഞു...

"കോട" എന്നുള്ളതിന് വേറെയും അര്‍ത്ഥമുണ്ട് !
അതിലെതാണ് മണികണ്ടാ ഇവിടെ മൂടിയത് ?
നല്ല ഫോട്ടോസ് ..... അഭിനന്ദനങ്ങള്‍ !

Manikandan പറഞ്ഞു...

പീരുമേടിന്റെ ചിത്രങ്ങൾ കാണാൻ എത്തിയ എല്ലാവർക്കും നന്ദി.

ramaniga: ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.

കണ്ണനുണ്ണി: കണ്ണാ ഇതു ജോലിയുടെ ഭാഗമായി പോയതല്ലെ. അല്ലാതെ കറങ്ങാൻ പോകാൻ എനിക്കെവിടെ സമയം. ശ്രീചേട്ടനേയും അമ്മുവിനേയും എന്റെ അന്വേഷണം അറിയിക്കണേ.

അനിൽജി: ഓണത്തിന് പീരുമേട് യാത്ര സാദ്ധ്യമാകട്ടെ എന്നാശംസിക്കുന്നു.

വഹാബ്: ആദ്യമൊക്കെ അങ്ങനെയായിരുന്നു. ഇപ്പോൾ പത്ത് വർഷം തികയുന്നു ഈ കറക്കങ്ങൾ. യത്രചെയ്യാൻ പഴയ ഉത്സാഹം ഇപ്പോൾ ഇല്ലെന്നതാണ് സത്യം.

കാ‍ന്താരിചേച്ചി: പൊതുവെ എല്ലാ സുഖവാസകേന്ദ്രങ്ങളിലേയും അവസ്ഥ അതു തന്നെയാണ്. യാത്രികരായി എത്തുന്നവർക്കാണ് പകൃതിദൃശ്യങ്ങൾ ആസ്വദിക്കാൻ സാധിക്കുക.

ദീപക് രാജ്: അഭിനന്ദനത്തിന് നന്ദി. പീരുമേട് യാത്ര സഫലമാകട്ടെ എന്ന് ആശംസിക്കുന്നു. അയർലഡിലെ അത്രയും കുളിര് പീരുമേടിൽ കാണുമോ. പ്രകൃതി മനോഹാരിത അവിടെയല്ലെ കൂടുതൽ.

hAnLLaLaTh: ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.

നാട്ടുകാരൻ: നേരായ അർത്ഥം ചിത്രം കണ്ടാലേ അറിയല്ലോ. :) അഭിനന്ദനങ്ങൾക്ക് നന്ദി.

Bindhu Unny പറഞ്ഞു...

ഔദ്യോഗികമായി ഇങ്ങനെ മനോഹരമായ സ്ഥലങ്ങളില്‍ പോവാന്‍ സാധിക്കുന്നത് കൊള്ളാം.
ചിത്രങ്ങളും കൊള്ളാം. :-)

Manikandan പറഞ്ഞു...

ബിന്ദു ഉണ്ണി: ആ ഒരു കാരണം കൊണ്ടുതന്നെ ഇത്തരം യാത്രകൾ ആസ്വദിക്കാൻ സാധിക്കാറില്ല. പോവുന്ന കാര്യം വിജയപ്രദമായി ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയാവും ആദ്യം. ജോലി കഴിഞ്ഞുവരുമ്പോഴാകട്ടെ എത്രയും വേഗം വീട്ടിൽ എത്താനുള്ള ധൃതിയും. ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

കാന്താരീ.. അങ്ങിനെ പറയല്ലെ.. ഞാനുംണ്ടാരുന്നു അവിടെ രണ്ടരവര്‍ഷം.... എന്റെ നാടിനപ്പുറം മറ്റൊരിടത്ത് കൂടുകൂട്ടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് പീരുമേടാണ്.. ആദ്യം കിട്ടിയ ജോലിയായിരുന്നു.. ഹോസ്റ്റല്‍ ജീവിതം.. ആകെ ആഘോഷം.. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ ഓരോ വഴിയെ നടക്കും.. ഭൂമിയുടെ അവസാനം പോലെ തോന്നുന്ന ഒരു കൊക്കയുടെ അടുത്തൊക്കെ പോയിട്ടുണ്ട്.. തോട്ടാപ്പുര വഴിയെ ഒത്തിരി നടന്ന്... ഹര്‍ത്താല്‍ ദിനങ്ങളില്‍ മലമുകളിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെയായിരുന്നു കോളേജിലേക്കുള്ള യാത്ര.. കാട്ടുപേരക്കയും ചോലവെള്ളവും കുടിച്ച്.. :).. രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ നാലര മണിക്കുള്ള കുമിളി കോട്ടയം ബസ്സും കാത്ത് തണുത്ത് വിറച്ച് ഹോസ്റ്റലിനു മുന്നിലെ നില്പ്പ്.. അതിനു പോന്നാലെ രാവിലെ വേണാട് കിട്ടു.. വീടണയാനുള്ള തത്രപ്പാടുകള്‍.. എങ്കിലും ഞാന്‍ ആസ്വദിച്ചകാലമായിരുന്നു അത്.. നഷ്ടസ്വപ്നങ്ങളെ... :)

ഇട്ടിമാളു അഗ്നിമിത്ര പറഞ്ഞു...

കാന്താരീ.. അങ്ങിനെ പറയല്ലെ.. ഞാനുംണ്ടാരുന്നു അവിടെ രണ്ടരവര്‍ഷം.... എന്റെ നാടിനപ്പുറം മറ്റൊരിടത്ത് കൂടുകൂട്ടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അത് പീരുമേടാണ്.. ആദ്യം കിട്ടിയ ജോലിയായിരുന്നു.. ഹോസ്റ്റല്‍ ജീവിതം.. ആകെ ആഘോഷം.. അവധി ദിവസങ്ങളില്‍ ഞങ്ങള്‍ ഓരോ വഴിയെ നടക്കും.. ഭൂമിയുടെ അവസാനം പോലെ തോന്നുന്ന ഒരു കൊക്കയുടെ അടുത്തൊക്കെ പോയിട്ടുണ്ട്.. തോട്ടാപ്പുര വഴിയെ ഒത്തിരി നടന്ന്... ഹര്‍ത്താല്‍ ദിനങ്ങളില്‍ മലമുകളിലൂടെയുള്ള ഒറ്റയടിപ്പാതയിലൂടെയായിരുന്നു കോളേജിലേക്കുള്ള യാത്ര.. കാട്ടുപേരക്കയും ചോലവെള്ളവും കുടിച്ച്.. :).. രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ നാലര മണിക്കുള്ള കുമിളി കോട്ടയം ബസ്സും കാത്ത് തണുത്ത് വിറച്ച് ഹോസ്റ്റലിനു മുന്നിലെ നില്പ്പ്.. അതിനു പോന്നാലെ രാവിലെ വേണാട് കിട്ടു.. വീടണയാനുള്ള തത്രപ്പാടുകള്‍.. എങ്കിലും ഞാന്‍ ആസ്വദിച്ചകാലമായിരുന്നു അത്.. നഷ്ടസ്വപ്നങ്ങളെ... :)

Shobin Babu പറഞ്ഞു...

Mani,
As usual the photos are superb.. Joli yathrakal ennu paranju mathram nadakkathe Bharyayeyum kootti oru yathrayum ayikkoode..? bye the way, there is a place called "Parunthumpara", around 4 KMs from Perumedu.. Its a beautiful view point.. have some photos with me.. will post later..

വയനാടന്‍ പറഞ്ഞു...

കുട്ടിക്കാനത്തൊരു ചായക്കടയുണ്ട്‌. ഹോട്ടൽ ആരാധന. അതൊരിക്കലും അടയ്ക്കാറില്ല, കാരണം അടയ്ക്കാൻ വാതിലിലില്ലെന്നതു തന്നെ. പരീക്ഷാ കാല രാത്രികളിൽ കുടിച്ച കട്ടൻ കാപ്പിയുടെ രുചി നാവിൽ വരുന്നൂ.

യാത്രയ്ക്കു നന്ദി

siva // ശിവ പറഞ്ഞു...

ഈ പോസ്റ്റും കമന്റുകളും വായിച്ചപ്പോള്‍ എന്തോ അങ്ങോട്ടെയ്ക്ക് ഒരു യാത്ര പോകാന്‍ തോന്നുന്നു....

Manikandan പറഞ്ഞു...

ശിവാ തീർച്ചയായും മനോഹരമായ ഒരു സ്ഥലമാണ് പൂരുമേട്.

KSTA.Peerumedu പറഞ്ഞു...

പീരുമേട്ടിൽ ജോലി ചെയ്യുന്ന കൂടുതൽ ആളുകളും മറ്റ് ജില്ലക്കാരാണ്.കോട്ടയം ജില്ലയിൽ നിന്ന് ദിവസേന യാത്ര ചെയ്യുന്ന നൂറു കണക്കിന് അദ്ധ്യാപകരും മറ്റ് ജോലിക്കാരുമുണ്ട്.അവരൊക്കെ എങ്ങനെയും പീരുമേട്ടിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവരാണ്.പീരുമേടിനെപ്പറ്റിയുള്ള നൂറുകൂട്ടം ആവലാതിക്കിടയിൽ അതിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയാത്തവരോട് നമുക്ക് ക്ഷമിക്കാം..അല്ലേ..

Manikandan പറഞ്ഞു...

വിനോദസഞ്ചാരികളായി അവിടെ എത്തുന്നവര്‍ മാത്രമാണ് ഇത്തരം ഹില്‍‌സ്റ്റേഷനുകളിലും മറ്റും ആസ്വദകരായി ഉള്ളത്. അവിടത്തെ സ്ഥിരതാ‍മസക്കാര്‍ക്കും, ജോലിചെയ്യുന്നവര്‍ക്കും പലപ്പോഴും ഇതെല്ലാം ആസ്വാദ്യമാവണമെന്നില്ല. ഇതേ അഭിപ്രായം നേരത്തെ കാന്താരിചേച്ചിയും ഇവിടെ പറഞ്ഞിരുന്നു. നിങ്ങളുടെ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

Unknown പറഞ്ഞു...

valare nalla post

Manikandan പറഞ്ഞു...

സുനില്‍: ഈ വഴിവന്നതിനും അഭിപ്രായത്തിനും നന്ദി.

സുപ്രിയ പറഞ്ഞു...

ബസിലിരുന്നെടുത്ത ചിത്രം ഉഗ്രന്‍. ഇഷ്ടപ്പെട്ടു.

Manikandan പറഞ്ഞു...

സുപ്രിയ: നന്ദി

ഗൗരിനാഥന്‍ പറഞ്ഞു...

ഒരിക്കല്‍ പീരുമെട്ടിലെ മൂടല്‍മഞ്ഞ് ഞങ്ങളുടെ പണി മുടക്കിയാതാണ് ഓര്‍മ്മ വന്നത്..അന്നീ ബ്ലോഗ് ഒന്നും ഇല്ലാഞ്ഞത് കൊണ്ട് എഴുതാന്‍ പറ്റിയില്ല...പടം പിടുത്തം നടന്നിരുന്നു ട്ടൊ..പക്ഷെ ഡിജിറ്റല്‍ അല്ലാഞ്ഞത് കൊണ്ട് അതും കേടായി തുടങ്ങി എന്തായാലും ഈ പോസ്റ്റ് ആ ഓര്‍മ്മക?ളിലെക്ക് കൊണ്ട് പോയി

sphssupputhara പറഞ്ഞു...

മണികണ്ഠാ...ഈയിടെയായി ബ്ലോഗില്‍ കാണുന്നില്ലല്ലോ...ഈ നാട്ടിലൊന്നും ഇല്ലേ?....

Unknown പറഞ്ഞു...

വളരെ നല്ല ബ്ലോഗ്..മഴ പെയ്തില്ലെങ്കില്‍ പീരുമേട് കൊള്ളാം...

Manikandan പറഞ്ഞു...

സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും എല്ലാവർക്കും നന്ദി

DEO Kattappana പറഞ്ഞു...

കൊള്ളാം......നല്ല ബ്ലോഗ്......