രാവിലെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു എങ്കിലും വൈകീട്ട് ജോലികഴിഞ്ഞു മടങ്ങുമ്പോഴേക്കും മഴക്കാറും അല്പം ചാറ്റൽ മഴയും ഉണ്ടായിരുന്നു.
തൊട്ടുമുൻപിൽ ഉള്ള സിഗ്നലുകൾ പോലും വ്യക്തമായി കാണാൻ കഴിയാത്ത വിധം മൂടൽ മഞ്ഞ്. ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആർ ടി സി ബസ്സിൽ നിന്നും ഒരു ഹെയർ പിൻ വളവിനു തൊട്ട്‌മുൻപെടുത്ത ചിത്രം.