2008, മേയ് 22, വ്യാഴാഴ്‌ച

ആലപ്പുഴ കായല്‍‌യാത്രയുടെ മനോഹാരിത

ഇതു ആലപ്പുഴയെപ്പറ്റിയാണ്. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നഗരം. ഒരുകാലത്ത്‌ കേരളത്തിലെ ഒരു പ്രധാന തുറമുഖനഗരം കൂടിയായിരുന്നു ആലപ്പുഴ. എന്നാല്‍‌ ഇന്നു ആ പ്രതാപം എല്ലാം അസ്തമിച്ചിരിക്കുന്നു. തുറമുഖം ഇന്നു നാമാവശേഷമായി. എന്നാലും കായല്‍‌യാത്രയുടെ മാധുര്യം ഇന്നും ആലപ്പുഴയുടെ പ്രത്യേകതയാണ്. അത്തരം ഒരു യാത്രയുടെ അനുഭവം ഞാന്‍‌ ഈ ചിത്രങ്ങളിലൂടെ നിങ്ങളോടു പങ്കുവക്കുന്നു. സ്വാഗതം.
യാത്ര ആരംഭിക്കുന്നതു ഇവിടെ നിന്നാണ്. ടൂറിസ്റ്റ് ഇന്‍ഫോര്‍‌മേഷന്‍‌ ആഫീസിനോടു ചേര്‍‌ന്നുള്ള ചെറിയ ചാലില്‍‌ നിന്നും. ഇവിടെ ഇതിന്റെ രണ്ടു വശത്തുമായി പലതരത്തിലുള്ള നിരവധി വള്ളങ്ങളും ബോട്ടുകളും കാണം. അതില്‍‌ ഒരെണ്ണം തിരഞ്ഞെടുത്തു ഞങ്ങളും യാത്ര തുടങ്ങി.
ഞങ്ങളുടെ യാനം കാണുന്നതിനു മുന്‍പ്‌ അവിടെയുള്ള ചില ആഢംബര വള്ളങ്ങളുടെ ചിത്രങ്ങള്‍‌ ആവട്ടെ ആദ്യം.
എത്രഭംഗിയുള്ള വള്ളങ്ങള്‍‌
ഇതെല്ലാം ഒന്നുതന്നെയാണെന്നു തോന്നുണ്ടോ. എങ്കില്‍ നിങ്ങള്‍‌ക്കു തെറ്റി. ഒന്നുകൂടി സൂക്ഷിച്ചു നോക്കൂ.
ഇതാ മറ്റൊരു വള്ളം കൂടി.
ഇതും ഒരു വി ഐ പി തന്നെ.
വിശാലമായകായലിനു‌ ഇടക്കുള്ള ഇത്തരം പച്ചത്തുരുത്തുകള്‍‌ കുട്ടനാ‍ടന്‍‌ ജലാശയങ്ങളുടെ ഒരു പ്രത്യേകതയാണു. ഇവിടെ ഇത്തരം തുരുത്തുകളില്‍‌ നിന്നും പ്രധാന കരയിലെത്താന്‍ ആളുകള്‍‌ക്കു ആശ്രയം കൊച്ചുവള്ളങ്ങള്‍‌ ആണ്. പ്രധാനകരയില്‍ താമസിക്കുന്നവര്‍ ബൈക്കും കാറും ഉണ്ടെന്നു പറയുന്നതുപോലെ വള്ളവും ബോട്ടും ഉണ്ടെന്നാ‍വും ഇവര്‍ പറയുക അല്ലെ. പുറമെ വളരെ നല്ലതെന്നു തോന്നുമെങ്കിലും അങ്ങനെ ഒരു ജീവിതം ശെരിക്കും ദുരിതം തന്നെ. വല്ല അസുഖവും വന്നാല്‍‌ പെട്ടന്ന്‌ ആശുപത്രിയില്‍‌ എത്തിക്കാന്‍‌ കഴിയത്ത അവസ്ഥ. പിന്നെ നല്ല മഴവന്നാലത്തെ കാര്യം പറയുകയേ വേണ്ട.
ദാ ആപോവുന്ന ബോട്ടുകണ്ടോ അതുപോലുള്ള ഒന്നിലായിരുന്നു ഞങ്ങളുടേയും യാത്ര.
രാവിലെ അല്പം ഭക്ഷണം കഴിക്കാം. ഭക്ഷണവും കായല്‍ യാത്രയും ഒരുമിച്ചാവുന്നതിന്റെ ഒരു രസം അതൊന്നുവേറെതന്നെയാണു. (സസ്യാഹാരികളായിട്ടുള്ളവര്‍‌ക്കു ഈ ചിത്രവും ഇനി വരാന്‍ പോവുന്ന ചില ചിത്രങ്ങളും അരോചകമായിതോന്നുന്നുവെങ്കില്‍‌ മാപ്പ്‌)
അങ്ങനെ ഭക്ഷണവും കഴിച്ചു തലയുയര്‍‌ത്തിനോക്കുമ്പോള്‍ അതാ ... എതാണ്ടു ഇടവഴിയില്‍‌നിന്നും ദേശീയപാതയിലേക്കു കയറിയ പ്രതീതി. ചുറ്റും ഒത്തിരി വലിയ വള്ളങ്ങള്‍‌. ഞങ്ങളും ആ ഒഴുക്കിലേക്കുചേര്‍‌ന്നു.
അതുവരെ കണ്ടതില്‍‌വെച്ചേറ്റവും ആഢംബരമായ ജലയാനം ഇതു തന്നെ സംശയം ഇല്ല.
വാകമരങ്ങള്‍ ഒത്തിരികാണാറുണ്ടെങ്കിലും ഇങ്ങനെ ഒന്നു കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തോന്നി.
ഞങ്ങള്‍‌ക്കു ഇതു ഒരു വിനോദയാത്രയാണെങ്കിലും ഈ അമ്മൂമ്മക്കു ഇതു ജീവിതയാത്രയുടെ ഭാഗം ആണ്. പിന്നില്‍ കാണുന്നതു ഒരു സ്കൂള്‍‌കെട്ടിടം ആണെന്നാണു ഓര്‍‌മ്മ.
അല്പം മധുരക്കള്ളും യാത്രയില്‍‌ ആവാം എന്നണു കൂട്ടുകാരുടെ അഭിപ്രായം. ഇതു മദ്യം അല്ലെന്നും ഒരു പ്രകൃതിദത്ത പാനീയം മാത്രമാണെന്നും വിശദീകരിക്കപ്പെട്ടു.
കായല്‍‌ത്തീരത്തുകണ്ട മനോഹരമാ‍യ ഒരു കൃസ്തീയ ദേവാലയം.
ചുറ്റും വെള്ളം തന്നെ. പക്ഷെ പറഞ്ഞിട്ടെന്താ മനുഷ്യനു കുടിക്കന്‍‌ ഇതു തന്നെ ആശ്രയം. കേരള ജല അതോറിട്ടിയുടെ കൈനകരിയിലെ ജലസംഭര്ണി.
ഇവിടെയാണു ഞങ്ങളുടെ ഉച്ചഭക്ഷണം ഏര്‍‌പ്പാടാക്കിയിരിക്കുന്നത്‌. കായലിനോടുചേര്‍‌ന്നുള്ള ഒരു കൊച്ചു റെസ്‌റ്റോറന്റ്‌. നേരത്തെ ഒന്നും തയ്യാറക്കിയിട്ടില്ല ഇവിടെ. നമ്മുടെ ആവശ്യം അനുസരിച്ചുള്ള ഭക്ഷണം അപ്പോള്‍‌ത്തന്നെ തയ്യാറാക്കിത്തരും എന്നതാണു പ്രത്യേകത. കുറച്ചു സമയം കാത്തിരിക്കണം എന്നു മാത്രം.
ബോട്ടടുപ്പിച്ചു ഞങ്ങളും ഇറങ്ങി. ഒരു വിധം നല്ല വിശപ്പും ഉണ്ടായിരുന്നു.
ഒരു കെട്ടുവള്ളത്തിന്റെ പ്രതീതിയായിരുന്നു ആ റസ്‌റ്റോറന്റിന്റെ ഉള്‍ഭാ‍ഗത്തിനു.
ആലപ്പുഴയാത്രയില്‍‌ ഏറ്റവും ആസ്വദിച്ചു കഴിച്ച ഭക്ഷണം ഏതെന്നുചോദിച്ചാല്‍ ഇതുതന്നെ കൊഞ്ചുഫ്രൈ.
ഭക്ഷണം കഴിഞ്ഞപ്പോള്‍ ഒരു മോഹം. അവിടെക്കണ്ട കൊച്ചുവള്ളം ഒന്നു തുഴയാന്‍‌. ചുമ്മാ. കെട്ടഴിക്കാതെ ഒന്നു തുഴഞ്ഞു നോക്കി. ഒരു പാട്ടും പടി “കടത്തുതോണിക്കാരാ.. കറുത്തതോണിക്കാരാ.... മാനമിരുണ്ടു മനസ്സുമിരുണ്ടു മറുകരയാരുകണ്ടൂ... “
ബോട്ടില്‍‌കയറി കുറച്ചുമുന്നോട്ടുചെന്നപ്പോള്‍ കണ്ട ഒരു ദൃശ്യം.
ഇതെന്താണെന്നു മനസ്സിലായോ? സൂക്ഷിച്ചു നോക്കൂ. ഒരു ചുണ്ടന്‍‌വള്ളം ആണു. നമ്മുടെ ക്യാമറയില്‍‌ ഇത്രയെ പറ്റൂ.
വൈകീട്ടത്തെ ഭക്ഷണം ഇടക്കുവാങ്ങി ബോട്ടില്‍‌വച്ചുതന്നെ കഴിചു. അതും തികച്ചൂം നാടന്‍‌ കപ്പയും ഇറച്ചിയും.
ഇതും ഇടക്കു ആലപ്പുഴയില്‍ കണ്ട കാഴ്ചതന്നെ. വെള്ളം കയറി നശിക്കുന്ന ബോട്ടുകള്‍. എസ്‌ ഡബ്ലിയു ടി ഡി യുടെതാണിവ. സഞ്ചാരയോഗ്യം അല്ലാത്തതുകൊണ്ടാവും ഉപേക്ഷിച്ചതു.
ഈ യാത്രയും തീരാന്‍ പോവുന്നു. സൂര്യന്‍ അസ്തമിക്കാറായി. എത്രയും വേഗം കരപറ്റണം. അതാ‍യി അടുത്ത ചിന്ത.
കായല്‍ ഇരുട്ടിന്റെ പിടിയില്‍ അമരുന്നു. കുങ്കുമശോഭപരത്തി സൂര്യനും മറഞ്ഞുകഴിഞ്ഞു. ഒരുപിടി നല്ല ഓര്‍‌മ്മകളുമായി ഞങ്ങളും വീടുകളിലേക്ക്‌. വീണ്ടും ഇതുപോലെ ഒത്തുചേരാന്‍ കഴിയും എന്ന ശുഭപ്രതീക്ഷയോടെ.
(18/05/2008 ചെയ്ത ഈ ബ്ലൊഗ് ഇന്ന്‌ (22/05/2008) പുതുക്കിയതാണ്)

19 അഭിപ്രായങ്ങൾ:

അപ്പു ആദ്യാക്ഷരി പറഞ്ഞു...

മണികണ്ഠാ, വളരെ നല്ല വിവരണം, ചിത്രങ്ങള്‍ കൂടിയായപ്പോള്‍ നിങ്ങളോടൊപ്പം ആലപ്പുഴ കായലില്‍ സഞ്ചരിച്ച പ്രതീതി. നന്ദി.

siva // ശിവ പറഞ്ഞു...

നല്ല വിവരണവും ചിത്രങ്ങളും....

Manikandan പറഞ്ഞു...

അപ്പു, ശിവ നന്ദി.

അനില്‍ശ്രീ... പറഞ്ഞു...

സത്യമായും ഞാന്‍ ആലപ്പുഴയില്‍ അല്ല, കുമരകത്താണ് ചെന്നത്. അവിടെയുള്ള ബന്ധു വീടുകളില്‍ എത്തിയ പോലെ. ..നല്ല പടങ്ങള്‍ ..

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

എന്റെ പൊന്നു മാഷെ ഗംഭീരം...
എന്റെ നാട് ഇന്ന് ഓര്‍മകളില്‍ മാത്രം നിറയുമ്പോള്‍
ജനിച്ചമണ്ണൂം വളര്‍ന്ന ചുറ്റുപാടൂം മനസ്സില്‍ എന്നും ഒരു നിലാവെളിച്ചമാണ്.നാടിന്റെ എല്ലാ സൌന്ദര്യവും വിവരിച്ച് ഇങ്ങനെ ഒരു പൊസ്റ്റ് വളരേ നന്നായിട്ടുണ്ട്...
മനസ്സില്‍ എന്നും ഗൃഹാതുരതയുണര്‍ത്തൂന്ന ഓറ്മകളും പേറി ജീവിക്കുന്ന ഒരു പ്രവാസി..

Manikandan പറഞ്ഞു...

അനില്‍‌ശ്രീ, സജി രണ്ടുപേര്‍‌ക്കും നന്ദി. ആലപ്പുഴയുടെ പ്രകൃതിഭം‌ഗി അല്പമെങ്കിലും ഈ ബ്ലോഗിലൂടെ അവതരിപ്പിക്കാന്‍‌ കഴിഞ്ഞു എങ്കില്‍ വളരെ സന്തോഷം. ആലപ്പുഴയുടെ ഭംഗി ആദ്യമായി കാണുന്നത്‌ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലൂടെ പൊയപ്പോഴാണ്. ഒരുവശം കായലും മറുവശം നൊക്കിയാ‍ല്‍‌തീരാത്ത പാടശേഖരങ്ങളും. പിന്നീടു രണ്ടുതവണ ഈ ഭംഗി ആസ്വദിക്കനായി ബോട്ട്‌യാത്ര നടത്തി. ഒരിക്കലും മറക്കാത്ത യാത്രകള്‍‌ ആണ് അതു.

Jayasree Lakshmy Kumar പറഞ്ഞു...

നല്ല ഒരു കായല്‍ യാത്ര നടത്തി തിരിച്ചു വന്നു, ഞാനും

പൈങ്ങോടന്‍ പറഞ്ഞു...

വിവരണവും ചിത്രങ്ങളും ഇഷ്ടപ്പെട്ടു
കള്ളെങ്ങിനെയുണ്ടാര്‍ന്നു? :)

ശ്രീലാല്‍ പറഞ്ഞു...

ഫ്രീയായി ആലപ്പുഴ വരെ ഒന്ന് പോയി വന്നു :)

Manikandan പറഞ്ഞു...

ലക്ഷ്മി, പൈങ്ങോടന്‍‌, ശ്രീലാല്‍‌ അഭിപ്രായങ്ങള്‍‌ക്കു നന്ദി. ചിത്രങ്ങള്‍‌ നിങ്ങള്‍‌ക്ക്‌ ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍‌ സന്തോഷം.

പൈങ്ങോടന്‍‌ :- സത്യമായും കള്ളു ഞാന്‍‌ കുടിച്ചില്ല. പിന്നെ കൂട്ടുകാരുപറഞ്ഞത്‌ അല്പം പുളിച്ചുപോയി എന്നാണു. അതില്‍‌ അവര്‍‌ അല്പം നിരാശരായിരുന്നു.

നിരക്ഷരൻ പറഞ്ഞു...

മണ്യേ...
ഇത് കിടുക്കന്‍ പോസ്റ്റ് തന്നെ. ആ ഭക്ഷണസാധനണളാണ് എന്റെ നിയന്ത്രണം കളഞ്ഞത്. വിവരണവും ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം. ഇനിയും പോരട്ടേ ഇത്തരം പോസ്റ്റുകള്‍. കൂടുതല്‍ യാത്രകള്‍ ചെയ്യൂ. ഓരോ യാത്രയും ഓരോ പുത്തനറിവെങ്കിലും പകര്‍ന്ന് തരും, പിന്നിതുപോലെ മനോഹരമായ ഒരു പോസ്റ്റിനുള്ള സാധ്യതയും.

ആശംസകള്‍

Manikandan പറഞ്ഞു...

മനോജ്‌ചേട്ടാ നന്ദി. ഈ പ്രോത്സാഹനം തുടര്‍‌ന്നും പ്രതീക്ഷിക്കുന്നു.

sindhuharidas പറഞ്ഞു...

mani nannayerekunnu njan kurachu time boatil ayerunnu ormakaluday lokathu enthu rasayerunnu aleey mani nammuday yathra eni ennanu enganey nammal pokuka
sindhu chechi

sindhuharidas പറഞ്ഞു...

mani nannayerekunnu njan kurachu time boatil ayerunnu ormakaluday lokathu enthu rasayerunnu aleey mani nammuday yathra eni ennanu enganey nammal pokuka
sindhu chechi

sindhuharidas പറഞ്ഞു...

mani nannayerekunnu njan kurachu time boatil ayerunnu ormakaluday lokathu enthu rasayerunnu aleey mani nammuday yathra eni ennanu enganey nammal pokuka
sindhu chechi

Manikandan പറഞ്ഞു...

സിന്ധുച്ചേച്ചി വളരെ സന്തോഷം ഇങ്ങനെ ഒരു അഭിപ്രായം കണ്ടതിൽ. ആകെ രണ്ടു തവണമാത്രമാണ് ഇതുപോലെ സന്തോഷകരമായി ആലപ്പുഴ യാത്രചെയ്യാൻ സാധിച്ചത്. ഹരിയേട്ടനോടും സിന്ധുച്ചേച്ചിയോടും എല്ലാം കൂടെ ചെയ്ത രണ്ടു യാത്രകളും ഇവിടെ ഉണ്ട്. അതിരപ്പിള്ളിയും ആലപ്പുഴയും. ശരിക്കും സന്തോഷകരം തന്നെയായിരുന്നു ആ യാത്രകൾ. അത്തരം നല്ല യാത്രകൾ സംഘടിപ്പിച്ചതിന് ഹരിയേട്ടനും സിന്ധുച്ചേച്ചിയ്ക്കും പ്രത്യേകം നന്ദി.

221 B പറഞ്ഞു...

കൊള്ളാം

221 B പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Kailas പറഞ്ഞു...

മികച്ച യാത്രാനുഭവം����