2009, ജനുവരി 22, വ്യാഴാഴ്‌ച

ചാലിയാറിൽ നിന്നൊരു ചിത്രം

ജോലിയുടെ ഭാഗമായി കേരളത്തിൽ പലസ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിൽ ഒരു തവണമാത്രമേ ഇതിനു മുൻപ് പോയിട്ടുള്ളു. ഇന്നലെ മലപ്പുറം ജില്ലയിലെ അരീക്കോട് എന്ന സ്ഥലത്ത് പോകേണ്ടതായ ഒരു ആവശ്യം വന്നു. കൊടുങ്ങല്ലൂർ - തൃശ്ശൂർ - പെരിന്തൽമണ്ണ - മഞ്ചേരി വഴി അരീക്കോടെത്തിയപ്പോഴേയ്ക്കും സമയം ഉച്ചയായിരുന്നു. പിന്നീട് ജോലിയെല്ലാം തീർന്നപ്പോഴേയ്ക്കും വൈകീട്ട് നാലുമണി. തിരിച്ച് വീട്ടിൽ എത്താനുള്ള ധൃതിയായിരുന്നു പിന്നെ. എന്നാലും ചാലിയാറിന്റെ സുന്ദരമായ ചില ചിത്രങ്ങൾ എടുത്തു. അരീക്കോട് സാളി ഗ്രാമം ക്ഷേത്രത്തിനു സമീപം എടുത്തതാണ് ഈ ചിത്രങ്ങൾ.

ചാലിയാറിന്റെ ഇരുകരകളിലും ആയികെട്ടിയിരിക്കുന്ന ഈ കയറിൽ വലിച്ചാണ് തോണി അക്കരയ്ക്കും ഇക്കരക്കും എത്തിക്കുന്നത്.

19 അഭിപ്രായങ്ങൾ:

BS Madai പറഞ്ഞു...

നല്ല ചിത്രങ്ങള്‍. അവസാനത്തെ ചിത്രത്തിന് നല്ല depth ഉണ്ട്.

Appu Adyakshari പറഞ്ഞു...

എന്തു നല്ല സ്ഥലം അല്ലേ ! അവസാന ചിത്രം ഇഷ്ടമായി.

ബിന്ദു കെ പി പറഞ്ഞു...

ചിത്രങ്ങൾ നന്നായി മണീ. പ്രത്യേകിച്ച് രണ്ടാമത്തേത് കൂടുതലിഷ്ടമായി

Manikandan പറഞ്ഞു...

B S Madai, അപ്പു, ബിന്ദു കെ പി ഈ സന്ദർശനത്തിനും പ്രോത്സാഹനത്തിനും നന്ദി.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

എല്ലാം നല്ല ചിത്രങ്ങളാണ്.

ഓഫ്ഫ്:
ഇന്നലെ ഞാ‍നും ചാലിയാറിന്റെ തീരത്തുണ്ടായിരുന്നു കുറച്ചു നേരം.

Jayasree Lakshmy Kumar പറഞ്ഞു...

മനോഹരമായ ചിത്രങ്ങൾ. അവസാനചിത്രത്തിലെ വഞ്ചികളൊഴിച്ചാൽ ഒരു വാട്ടർ കളർ ചിത്രം പോലെ!!

AMMAR പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Areekkodan | അരീക്കോടന്‍ പറഞ്ഞു...

ങേ!!!അരീക്കോട്‌ വന്നോ?അതും സാളിഗ്രമത്തില്‍?ആ വഞ്ചി സ്റ്റാര്‍ട്ട്‌ ചെയ്യുന്നിടത്ത്‌ പുഴക്കരയിലെ ആദ്യത്തെ വീട്‌ ശ്രദ്ധിച്ചോ?ഇപ്പോ പുതിയ മതില്‍പണി നടന്നത്‌?ഒന്ന് അവിടെ കേറമായിരുന്നില്ലേ?അല്ലെങ്കില്‍ ഒന്ന് വിളിക്കാമായിരുന്നില്ലേ?എന്റെ അമ്മാവന്റെ വീടാ അത്‌....അവിടെ നിന്ന് അല്‍പം കൂടി മുന്നോട്ട്‌ പോന്നാല്‍ എന്റെ വീടായി....ഇനി വരുമ്പോ വിളിക്കുക...9447842699

നിരക്ഷരൻ പറഞ്ഞു...

അവസാനത്തെ 2 പടങ്ങളും കൂടുതല്‍ ഇഷ്ടായി.

Manikandan പറഞ്ഞു...

അനിൽ‌ജി, ലക്ഷ്മി, അരീക്കോടൻ, മനോജേട്ടൻ ചാലിയാറിന്റെ ചിത്രങ്ങൾ കാണാൻ വന്നതിനും അഭിപ്രായങ്ങൾക്കും നന്ദി.

അരീക്കോടൻ താങ്കളുടെ ക്ഷണത്തിനു വളരെയധികം നന്ദി. ഇത്തരം ഒരു ക്ഷണം ബൂലോകത്തിൽ എനിക്ക് മൂന്നാമത്തെത്തവണയാണ് ലഭിക്കുന്നത്. ഇനി അവിടെ വരുമ്പോൾ തീർച്ചയായും വിളിക്കാം. ഞാൻ ആദ്യമായാണ് അരീക്കോടും, മഞ്ചേരിയിലും പോവുന്നത്.

Manikandan പറഞ്ഞു...

അനിൽ‌ജി ചാലിയാറിന്റെ തീരത്തുണ്ടായിരുന്നോ? അരീക്കോടല്ല എന്നു കരുതുന്നു, മലപ്പുറം കോഴിക്കോട് ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നുണ്ടല്ലൊ. യാത്രകളിൽ എന്നെങ്കിലും അനിൽ‌ജിയേയും കാണാൻ സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

Deear Friend,
Am from Kodungallur. Blogs are welldone! Hats off! Try to catch some glimpses from our roads while travelling. And your native place is also beautiful-Kuzhippilly. I know the place well. best wishes.

Manikandan പറഞ്ഞു...

Thanks for the visit, appreciation, directions and support.

ഛരത് പറഞ്ഞു...

മണിയേട്ടാ ചിത്രങ്ങൾ എല്ലാം അടിപൊളി. ഇത്രയും നല്ല ഒരു പോട്ടം പിടിത്തക്കാരൻ ആണു മണിയേട്ടൻ എന്നു അറിഞ്ഞില്ല.

poor-me/പാവം-ഞാന്‍ പറഞ്ഞു...

നല്ല പടങള്‍

Manikandan പറഞ്ഞു...

poor-me ചാലിയാര്‍ ചിത്രങ്ങള്‍ കാണാന്‍ എത്തിയതിന് നന്ദി.

Naseef U Areacode പറഞ്ഞു...

നല്ല ചിത്രങ്ങള്‍, ഞാനും അരീക്കോട് നിന്നാണ്.
ആ ചായത്തോട്ടത്തിന്റെ ഫോട്ടോ ടവറിന്റെ മുകളില്‍നിന്ന് എടുത്തതാണോ??

computer tips

sindhuharidas പറഞ്ഞു...

mani nannyetund namuday kochu keralam ethra manoharam anu ethokey kanubool abemanam thonunnu namuday gods of cuntry ennu parayunnatil yathoru samshyavum illa sindhuharidas

Manikandan പറഞ്ഞു...

സിന്ധുച്ചേച്ചി പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. പ്രകൃതിവിഭവങ്ങളും, പ്രകൃതിഭംഗിയും കൊണ്ട് അനുഗ്രഹീതമാണ് നമ്മുടെ കൊച്ചുകേരളം. എന്നാൽ ചാലിയാറിലെ ഈ ചിത്രങ്ങൾ കാണുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് 2009 നവംബറിൽ ഇത്തരത്തിലുള്ള ഒരു കടത്തുതോണി മറിഞ്ഞ് ചാലിയാറിൽ മരണമടഞ്ഞ എട്ട് സ്ക്കൂൾ വിദ്യാർത്ഥികളെക്കുറിച്ചുള്ള വാർത്തയാണ്.