2008, ഡിസംബർ 9, ചൊവ്വാഴ്ച

വോൾവോ റേസ് വില്ലേജ് (ചിത്രങ്ങൾ)

വോൾവോ ഓഷ്യൻ റേസ് അതിന്റെ ചരിത്രത്തിൽ ആ‍ദ്യമായി ഇന്ത്യയിലൂടെ കടന്നുപോവുന്നു. ഇന്ത്യയിലെ അതിന്റെ താവളം അറബിക്കടലിന്റെ റാണിയായ കൊച്ചിയാണ്. കൊച്ചിയിലെ വില്ലിങ്ങ്‌ഡൺ ഐലന്റിലെ വോൾവോ ഓഷ്യൻ റേസ് വില്ലേജിൽ നിന്നുള്ള ചില ചിത്രങ്ങൾ ഇവിടെ ചേർക്കട്ടെ.
ഐലന്റിലെ വോൾവോ വില്ലേജിന്റെ കവാടം
അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരിക്കുന്ന യാട്ടുകൾ





ഈ അഭ്യാസം കടലിൽ ചെയ്യുന്നത് ഓർക്കുമ്പോൾ ഒരു പേടി






വോൾവോ റേസ് വില്ലേജിലെ സന്ദർശകരുടെ തിരക്കു
വോൾവോ റേസിനെപ്പറ്റിയുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിക്കുന്ന തീയറ്റർ
വോൾവോ റേസ് വില്ലേജിലെ കലാപരിപാടികൾ നടക്കുന്ന വേദി


കടലിൽ പോകാതെതന്നെ റേസിന്റെ ത്രിൽ അനുഭവിക്കണോ? എങ്കിൽ ദാ ഈ സ്റ്റിമുലേറ്ററിൽ കയറിയാൽ മതി.

റേസ് വില്ലേജിൽ പ്രദർശനത്തിനു വെച്ചിട്ടുള്ള വോൾവോയുടെ വിവിധ വാഹനങ്ങൾ





വോൾവോ റേസ് വില്ലേജിൽ ഒരുക്കിയിരിക്കുന്ന പ്രദർശനത്തിലെ ഐ എസ് ആർ ഒ യുടെ സ്റ്റാൾ.
കനോയിങ് ആന്റ് കയാക്കിങ് അസ്‌സോസിയേഷൻ (കേരള) ന്റെ സ്റ്റാൾ
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ ടെലിമെഡിസിൻ യൂണിറ്റ്. ഉപഗ്രഹ സംവിധാനം വഴി ചികിത്സ സാധ്യമാക്കുക എന്നതാണ് ഇതിന്റെ പ്രത്യേകത.

10 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

മണീ;
ഇതു നന്നായി....
കൂടുതല്‍ അറിയാന്‍ സാധിച്ചു...

ശ്രീ പറഞ്ഞു...

ചിത്രങ്ങള്‍ പങ്കു വച്ചതിനു നന്ദി.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

വോള്‍വോ റെസിനെ പറ്റി കേട്ടിരുന്നു .അതിനെ പറ്റി കൂടുതല്‍ അറിയാന്‍ ഈ ചിത്രങ്ങളും വിവരണവും സഹായിച്ചു എന്നു പറയാതെ വയ്യ

Manikandan പറഞ്ഞു...

ഹരീഷ് ചേട്ടാ, ശ്രീ, കന്താരിക്കുട്ടി ഈ സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും നന്ദി. ചിത്രങ്ങൾ ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.

നിരക്ഷരൻ പറഞ്ഞു...

4ന് ഞാ‍നാവഴി പോയിരുന്നു. പക്ഷെ മടങ്ങിയത് നിരാശനായാണ്. ഭയങ്കര തിരക്കായിരുന്നു. അതിനിടയില്‍ ശരീരപരിശോധനയും ഒച്ചപ്പാടും എല്ലാം. ഇത്രയും തിരക്കുള്ളിടത്ത് പോകുന്നതേ എനിക്കിഷ്ടമല്ല. എന്നാലും വോള്‍വോ റേസ് കൊച്ചിയില്‍ വന്നിട്ട് പോയില്ലെങ്കില്‍ മോശമല്ലേന്ന് കരുതി പോയതാണ്.

ചെന്നിട്ട് കണ്ടത് പൂരം, ഗുജറാത്തി ഡാന്‍സ്, വെടിക്കെട്ട്. അതിനിടയില്‍ ചെറിയൊരു തീപിടുത്തവും ഉണ്ടായി. പൊലീസുകാര്‍ തോക്കുമൊക്കെയായി ഓടുന്നത് കണ്ടപ്പോള്‍ ജീവന്‍ പാതി പോയി. കാലം മഹാമോശമാണല്ലോ ? സിമുലേറ്ററില്‍ ഒന്ന് കയറണമെന്നുണ്ടായിരുന്നു. അവിടെ അതിഭയങ്കരമായ ക്യൂ ആയിരുന്നതുകൊണ്ട് പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കി.

എന്തായാലും കാണാന്‍ പറ്റാതെ പോയ കാഴ്ച്ചകള്‍ കാട്ടിത്തന്നതിന് മണിക്ക് നന്ദി.

നവരുചിയന്‍ പറഞ്ഞു...

കൊള്ളാം ചിത്രങ്ങള്‍ ... ആ സ്റ്റിമുലേറ്ററിൽ കയറി നോക്കിയോ ??? ... വാള് വെക്കുമോ ???

Manikandan പറഞ്ഞു...

സന്ദർശനത്തിനും അഭിപ്രായങ്ങൾക്കും മനോജ്‌ചേട്ടനും നവരുചിയനും നന്ദി.

ഞാൻ വോൾവോ വില്ലേജിൽ പോയത് ഈ ഞായറാഴ്ചയാണ് (07/12/2008). മനോജ്‌ചേട്ടൻ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായിരുന്നില്ല അന്നത്തേയും അവസ്ഥ. ഞാൻ അവിടെ എത്തിയത് വൈകീട്ട് മൂന്നരമണിയായപ്പോഴാണ്. അപ്പോൾ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. ഫിലിം ഷോ, സിമുലേറ്റർ, വോൾവോ വാഹനങ്ങളുടെ പ്രദർശനം എന്നിവയിലെല്ലാം വളരെ നീണ്ട ക്യൂ ഉണ്ടായിരുന്നു. ഏതെങ്കിലും ഒന്നിൽ കയറാൻ തന്നെ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ടിവരും എന്ന അവസ്ഥ. അതുകൊണ്ടുതന്നെ അവയിൽ കയറാനുള്ള മോഹം ഉപേക്ഷിച്ചു. ഏകദേശം മൂന്നുമണിക്കൂർ കൊണ്ട് വില്ലേജ് ചുറ്റിനടന്നു കണ്ടു. ആറരമണിയോടെ ഞാൻ അവിടെനിന്നും തിരിയ്ക്കുമ്പോഴും നാല്ല ജനത്തിരക്കുണ്ടായിരുന്നു.

നവരുചിയൻ: സിമുലേറ്ററിൽ കയറിയാൽ വാളുവെയ്ക്കും എന്നു തോന്നുന്നില്ല. അതിൽ നിന്നും പുറത്തുവരുന്ന എല്ലാവരുടേയും മുഖത്ത് ടെൻഷൻ ഉണ്ടായിരുന്നെങ്കിലും വേറെപ്രശ്നം ഒന്നും കണ്ടില്ല.

വിജയലക്ഷ്മി പറഞ്ഞു...

nalla postum photosum...arivivte velichham mattullavarkkum kaazha vechhathinu nandi...

Manikandan പറഞ്ഞു...

ചേച്ചി ഈ സന്ദർശനത്തിനും, പ്രോത്സാഹനത്തിനും നന്ദി. എന്തെങ്കിലും പുതിയ അറിവുകൾ നൽകാൻ എന്റെ ഈ ശ്രമത്തിനു സാധിച്ചു എന്നറിയുന്നതിൽ വളരെ സന്തോഷം.

poor-me/പാവം-ഞാന്‍ പറഞ്ഞു...

Thank you for taking me to Volvo race village!(
Poor-me (Manjaly)