2008, ജൂൺ 10, ചൊവ്വാഴ്ച

ഹരിപ്പാട് ശ്രീ രാമകൃഷ്ണാശ്രമം.

ഇന്റര്‍‌നെറ്റും ചാറ്റിങ്ങും വളരെ അധികം നല്ല സുഹൃത്തുക്കളെ എനിക്കു നല്‍‌കിയിട്ടുണ്ടു. ഞങ്ങള്‍ ഇടക്കു ഒത്തുകൂടി ചിലയാത്രകളും നടത്താറുണ്ട്‌. അത്തരം യാത്രകളില്‍ എടുക്കുന്ന ചിത്രങ്ങളാണ് എന്റെ പഴയ പല പോസ്റ്റുകളിലും ഞാന്‍ ചേര്‍‌ത്തിട്ടുള്ളത്‌. കഴിഞ്ഞ ദിവസവും അത്തരം ഒരു യാത്ര ഞങ്ങള്‍ നടത്തുകയുണ്ടായി. ഞങ്ങളുടെ ചില സുഹൃത്തുക്കളുടെ വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു പ്രധാന ഉദ്ദേശ്യം. അങ്ങനെ അവസാനം ഞങ്ങള്‍ എത്തിയതു ഞങ്ങള്‍‌ക്കു ജ്യേഷ്‌ഠതുല്ല്യനായ സഞ്ചുവേട്ടന്റെ ഹരിപ്പാട്ടുള്ള വീട്ടില്‍ ആണ്. അവിടെ അടുത്തുതെന്നെ കണ്ട തകര്‍ന്ന ഒരു കെട്ടിടം ഞങ്ങളുടെ ശ്രദ്ധയാകര്‍‌ഷിച്ചു. അപ്പോള്‍ സഞ്ചുവേട്ടനാണ് പറഞ്ഞത്‌ അതു ഹരിപ്പാട്‌ ശ്രീ രാമകൃഷ്ണാശ്രമം ആണെന്ന്‌. കേരളത്തിലെ ആദ്യത്തെ രാമകൃഷ്ണാശ്രമം. അതു തികച്ചും ഒരു പുതിയ അറിവായിരുന്നു ഞങ്ങള്‍ക്ക്‌. ഹിന്ദു ധര്‍മ്മത്തിലെ അപചയങ്ങള്‍‌ക്കെതിരെ പ്രവര്‍ത്തിച്ച ശ്രീ രാമകൃഷ്ണപരമഹംസരുടെയും, സ്വാമി വിവേകനന്ദന്റേയും, മറ്റും ആശയങ്ങളില്‍ നിന്നും ഉടലെടുത്ത രാമകൃഷ്ണാമിഷന്റെ കീഴില്‍ കേരളത്തില്‍‌ സ്ഥാ‍പിതമായ ആദ്യ ആശ്രമത്തിന്റെ ഇന്നത്തെ അവസ്ഥ ശരിക്കും വേദനാജനകം തന്നെയാണ്. ഈ ആശ്രമത്തെപ്പറ്റി അവിടെനിന്നും പിന്നീട്‌ ഇന്റെര്‍‌നെറ്റില്‍‌ നിന്നും ശേഖരിച്ച ചില വിവരങ്ങള്‍‌ ഇവിടെ ചേര്‍ക്കുന്നു.
ഇതു ഈ ആശ്രമത്തിന്റെ തറക്കല്ലിട്ടതിന്റെ സൂചകമായി പ്രധാനകവാടത്തിലുള്ള ശിലാഫലകം. ഇതില്‍ പറയുന്നതനുസരിച്ചു ശ്രീരാ‍മകൃഷ്ണപരമഹംസരുടെ ശിഷ്യനായിരുന്ന ശ്രീ നിര്‍മ്മലാനന്ദ സ്വാമികള്‍ 1912 സെപ്തംബര്‍ മാസം നലാം തീയതി കൃഷ്ണാഷ്ടമി ദിവസം രാവിലെ ഈ ആശ്രമത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു എന്നാണ്. എന്നാല്‍‌ സ്വമി നിര്‍മ്മലാനന്ദജിയെപ്പറ്റി ശ്രീ രാമകൃഷ്ണാമിഷന്‍‌ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ 1912 സെപ്റ്റംബര്‍‌ പതിനൊന്നിനു തന്റെ മൂന്നാമത്തെ കേരളസന്ദര്‍‌ശനവേളയിലാണ് സ്വാമികള്‍ ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്‌ എന്നാണ് പറയുന്നത്‌.
ഇതു ആശ്രമത്തിന്റെ ഇന്നത്തെ ചിത്രം. ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ നല്‍കിയ സ്ഥലത്താണ് അന്ന്‌ ഈ ആശ്രമം പണിതതു. അദ്ദേഹം പിന്നീടു സന്യാസം സ്വീകരിക്കുകയും സ്വാമി ചിത്‌സുഖാനന്ദ എന്ന പേരില്‍ പ്രശസ്തനാവുകയും ചെയ്തു. അന്നു ആശ്രമത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ പ്രധാന സംഭവന വക്കീലും രാമകൃഷ്ണ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റും ആയിരുന്നു ശ്രീ സുബ്ബരായ അയ്യര്‍ നല്‍കിയ ആയിരം രൂപയും ആയിരുന്നു.
ശ്രമത്തിലെ പ്രധാന പ്രാര്‍ത്ഥനാമുറിയും പൂജാമുറിയും ആണ് ചിത്രത്തില്‍. ഒരു കാ‍ലത്തു സമൂഹം തഴ്ന്ന ജാതിക്കാര്‍ എന്നു പ്രഖ്യാപിച്ചു അകറ്റിനിറിത്തിയിരുന്നവര്‍ക്കും ഇവിടെ പ്രവേശനവും പൂജകളില്‍ പങ്കെടുക്കുന്നതിനുള്ള അവകാശവും ഉണ്ടായിരുന്നു. ജാതിമത ഭേതമന്യേ എല്ലാവരും ഒന്നിച്ചു പ്രസാദം കഴിച്ചിരുന്നതും ഇവിടെത്തന്നെയാണ്. അയിത്തം ഒഴിവക്കുന്നതിനു ആശ്രമം സമൂഹഭോജനം സംഘടിപ്പിച്ചിരുന്നതും ഇവിടെത്തന്നെ.
ഒട്ടനവധി പ്രമുഖരുടെ സംഗീതകച്ചേരികള്‍ക്കും അരങ്ങേറ്റത്തിനും ഈ മുറി സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. പ്രശസ്ത സംഗീതസംവിധായകന്‍ എം ജി രാധാകൃഷ്ണന്റെ അരങ്ങേറ്റവും ഇവിടെ ആയിരുന്നെന്ന്‌ പറയപ്പെടുന്നു. കൂടതെ നിത്യവും രാവിലെയും വൈകീട്ടും ഭജന ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതില്‍ എല്ലാവിഭാഗക്കാരും പങ്കെടുത്തിരുന്നു.
ഇതു പ്രധാന പൂജാമുറിയുടെ ഉള്‍ഭാഗത്തിന്റെ ചിത്രം. ഇവിടെ രാമകൃഷ്ണപരമഹംസരുടേയും, ശാരദാ‌ദേവിയുടേയും, സ്വാമി വിവേകനന്ദന്റേയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്നു രാമകൃഷ്ണാമിഷന്റെ മങ്ങിത്തുടങ്ങിയ ചിഹ്നം മാത്രം കാണാം.
രാമകൃഷ്ണാമിഷന്റെ മായാതെ അവശേഷിച്ച ചിഹ്നം.
ആശ്രമം നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം നല്‍കിയത്‌ ബ്രഹ്മചാരി വെങ്കിടസുബ്രഹ്മണ്യ അയ്യര്‍‌ ആണ്. അദ്ദേഹം പിന്നീ‍ട്‌ സന്യാസി ആവുകയും ഒടുവില്‍ ആയിരത്തിതൊള്ളയിരത്തി എഴുപത്തിമൂന്ന്‌ സെപ്റ്റംബര്‍ ഇരുപത്തിഅഞ്ചാം തീയതി ഇവിടെവെച്ചു സമാധിഅടയുകയും ചെയ്തു. ആശ്രമവളപ്പില്‍‌ ഉള്ള അദ്ദേഹത്തിന്റെ സമാധിസ്ഥലം ആണിത്‌.
ആശ്രമത്തിലെ പ്രധാന പൂജാമുറിയുടെ പുറത്തുള്ള ചെറിയ ഗണപതിവിഗ്രഹം. ഇത്രയും കാലത്തിനിടയിലും ഇതിനു കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
ഗണപതി വിഗ്രഹത്തിനു മറുവശത്തു പൂജമുറിക്കു പുറത്തുള്ള മറ്റൊരു വിഗ്രഹം. ഇതു എതു ദേവന്റേതാണെന്നു എനിക്കറിയില്ല.
1912 മുതല്‍‌ 1978 വരെ ഈ ആശ്രമം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്നുണ്ടാ‍യ ചില തര്‍ക്കങ്ങള്‍‌ ആശ്രമത്തെ കോടതിവ്യവഹാരത്തില്‍ എത്തിച്ചു. തുടര്‍ന്നു ആശ്രമം അടച്ചുപൂട്ടുകയാ‍യിരുന്നു. ഈ സമയത്തിനിടക്കു ആശ്രമത്തിന്റെ കീഴില്‍ ഒരു വിദ്യാലയവും, ആതുരാലയവും, വായനശാലയും പ്രവര്‍ത്തിച്ചിരുന്നു. ഇന്നു ആതുരാലയം മാത്രം അവശേഷിക്കുന്നു. ഇതു ഇന്നു സര്‍ക്കാര്‍‌ പ്രാഥമിക ആരോഗ്യ കേന്ദ്രം ആണ്. ആശ്രമത്തിന്റെ കീ‍ഴിലുള്ള വിദ്യാലയത്തില്‍ ജാതിമത ഭേദമന്യേ എല്ലവര്‍ക്കും വിദ്യാഭ്യസത്തിനുള്ള സൌകര്യം ഉണ്ടായിരുന്നു. ഈ പ്രദേശത്തു ആദ്യമായി അലോപ്പതി ചികിത്സാ‍സമ്പ്രദായം എത്തീച്ചതും ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതും ആശ്രമം തന്നെ.
ഇപ്പോള്‍ കോടതിയില്‍ ഉള്ള കേസുകളില്‍ ആശ്രമത്തിനു അനുകൂലമായ വിധി വന്നിട്ടുള്ളതായും ഈ സ്ഥലത്തു ഒരു പുതിയ ആശ്രമം നിര്‍മ്മിക്കാന്‍ പോവുന്നതായൂം അറിയാന്‍ കഴിഞ്ഞു. ഒരുകാലഘട്ടത്തില്‍ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിനു കാര്യമായ സംഭാവനകള്‍ നല്‍കിയ ഈ സ്ഥാപനം വീണ്ടും ഉയര്‍‌ത്തെണീക്കും എന്ന പ്രതീക്ഷയോടെ ഈ ബ്ലോഗു നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍‌പ്പിക്കുന്നു.

12 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നിരക്ഷരൻ പറഞ്ഞു...

മണീ...നല്ലൊരു റിസര്‍ച്ച് തന്നെ നടത്തിയിരിക്കുന്നല്ലോ ഈ പോസ്റ്റിന് വേണ്ടി. കണ്ടില്ലേ? വെറുതെ ഒരു ബന്ധുവീട്ടില്‍ നടത്തുന്ന വിസിറ്റ് പോലും നല്ലൊരു പോസ്റ്റിനുള്ള വകയായി മാറുന്നത്. അതാണ് എഴുത്തിന്റെ ശക്തി.

വിജ്ഞാനപ്രദമായ ഈ പോസ്റ്റ് സങ്കടവും ഉണ്ടാക്കി. നമ്മുടെ സര്‍ക്കാര്‍ കാണിക്കുന്ന അശ്രദ്ധയും അനാദരവും കണ്ടപ്പോള്‍.

രണ്ടാമത്തെ വിഗ്രഹം മഹാവിഷ്ണുവാകാനാണ് സാദ്ധ്യത. അനന്തന്‍ എന്ന സര്‍പ്പത്തിന്റെ ഫണത്തിന് കീഴെ മഹാവിഷ്ണുവാകാനേ തരമുള്ളൂ. അനന്തശയനമാണ് പ്രസിദ്ധം എങ്കിലും ഇത് ശില്‍പ്പിയുടെ വ്യത്യസ്തമായ ഒരു വിഷ്ണുസങ്കല്‍പ്പമാകാനും മതി.

ശ്രീരാജ്‌ കെ. മേലൂര്‍ പറഞ്ഞു...

dear friend
ramakrishna aasramathinte punarudhaaranam enna aasayavum athinulla prathibandhathayum namukkille
angine oru koottaayma undenkil ariyikkuka
sreerajkmelur@gmail.com

Manikandan പറഞ്ഞു...

മനോജ്‌ചേട്ടാ നന്ദി. ഇതില്‍ ആശ്രമത്തിന്റെ രൂപീകരണത്തിനു മുന്‍‌കൈ എടുത്തവരെ അറിയാന്‍‌ കഴിഞ്ഞത്‌ സ്വാമി നിര്‍‌മ്മലാന്ദജിയെക്കുറിച്ചു ശ്രീ രാ‍മകൃഷ്ണാ മിഷന്‍‌ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍‌നിന്നാണ്. ബാക്കി എല്ലാം സഞ്ചുവേട്ടന്റെ അമ്മയില്‍‌നിന്നും അമ്മൂമ്മയില്‍‌നിന്നും മനസ്സിലാക്കി. വിഗ്രഹത്തിന്റെ കാര്യത്തില്‍ മനോജ് ചേട്ടന്റെ അഭിപ്രായം ശരിയാകാനാണ് സാധ്യത.

ശ്രീരാജ്‌ നന്ദി. ഇപ്പോ ഹരിപ്പാട്‌ ഭാഗത്തുള്ള ഒട്ടനവധി ആളുകള്‍‌ കായംകുളം ശ്രീ രാ‍മകൃഷ്ണാശ്രമത്തില്‍ പോവുന്നുണ്ട്‌. കോടതിയുടെ അന്തിമതീരുമാനം വന്നാല്‍‌ കായംകുളം ആശ്രമത്തിന്റെ നേതൃത്വത്തില്‍ ഇവിടത്തെ പുനരുദ്ധാരണ പ്രവര്‍‌ത്തനങ്ങള്‍ തുടങ്ങും എന്നാണ് പറയപ്പെടുന്നത്‌.

കുട്ടിച്ചാത്തന്‍ പറഞ്ഞു...

ചാത്തനേറ്: ആ വിഗ്രഹം വസുദേവരുടെ ആകാന്‍ സാധ്യത ഉണ്ടോ? ആ വിഗ്രഹത്തിന്റെ മുന്നിലോട്ട് നീട്ടിയിരിക്കുന്ന കൈകള്‍ പൊട്ടിയിരിക്കുന്നു.
ഒരു കൂടയില്‍ കൃഷ്ണനെയും കൊണ്ട് അമ്പാടിയിലേയ്ക്ക് പോകുന്ന വസുദേവനും കുടപിടിച്ചുകൊണ്ട് അനന്തനും ആകാന്‍ സാധ്യതയുണ്ട്..

ഓടോ: ഉത്തരം ശരിയാണെല്‍ സമ്മാനമുണ്ടോ?;)

Manikandan പറഞ്ഞു...

“കുട്ടിച്ചാത്താ” വളരെനന്ദി ഈ വിവരത്തിന്. തുടര്‍ന്നും നിര്‍‌ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാലും ഒരു സംശയം ബാക്കി. വലത്തെ കൈ ഏകദേശം മുഴുവനായും ഉണ്ടെന്നാണ് തോന്നുന്നത്‌. പിന്നെ ആ സര്‍‌പ്പത്തെ ചവുട്ടി നില്‍കുന്നതായല്ലെ തോന്നുന്നത്‌.

പിന്നെ സമ്മാനം ഈ നന്ദി മാത്രം. :)

Lathika subhash പറഞ്ഞു...

മണീ,
അഭിപ്രായത്തിനു നന്ദി.
ഞാനിപ്പൊഴാ ഇവിടെ വന്നത്.
പാവപ്പെട്ടവന്റെ വീട്ടിലെ കഞ്ഞി പോലെയാ മോനെ ചേച്ചിയുടെ യാത്രാ വിവരണം.നീണ്ടിരിക്കും.
കഞ്ഞിയില്‍ വറ്റ് കുറവായിരിക്കും......
മണിയുടെ വിവരണങ്ങളാവട്ടെ, ചിത്രങ്ങളുടെ വേലിയേറ്റം കൊണ്ട് അത്യാകര്‍ഷകമായിരിക്കുന്നു.
നിരക്ഷരന്റേതുപോലെ.....
അഭിനന്ദനങ്ങള്‍........

Manikandan പറഞ്ഞു...

ലതചേച്ചി ഈ വഴിവന്നതിനും അഭിപ്രായത്തിനും ഒത്തിരി നന്ദി. അധികം എഴുതാനും വിവരിക്കാനും അറിയത്തതാണ് ഇവിടെ ചിത്രങ്ങള്‍ കൂടാന്‍ കാരണം. മനോജ്‌ചേട്ടന്റെ നിര്‍‌ദ്ദേശങ്ങളും, പ്രചോദനവും വളരെയധികം സഹായിച്ചിട്ടുണ്ട്. മനോജ്‌ചേട്ടന്റെ ബ്ലോഗുകള്‍ വിവരങ്ങളുടെ ഒരു കലവറതന്നെയാണ്. ഒരു സ്ഥലത്തുപോവുന്നെങ്കില്‍ റഫറന്‍‌സിനു ആ ബ്ലോഗുകള്‍ നോക്കിയാല്‍ മതി.
തുടര്‍ന്നും ചേച്ചിയുടെ നിര്‍‌ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

mayilpeeli പറഞ്ഞു...

മനിയുടെ യത്രാ വിവരനം വിഞനാപ്രതമനു ഇതു പൊലെ നല്ല

കര്യങ്ഗല്‍ ചെയ്യുവാന്ന് ഈശഃരന്‍ അനുഗ്രഹിക്കട്ടെ....................

ks nair,dubai പറഞ്ഞു...

dear mr.manikandan,
it is a pleasant surprice to see this photos and article.i am ks nair who was worshipping this lord ganesh for 20 long years.the other vigraham is kaliya mardanam (lord krishna).any how the case is over and we pray the almighty to see a much better asram there.pls visit my orkut community site KS NAIR.
regards.

Manikandan പറഞ്ഞു...

Thanks for visiting this blog. I am really thanksful to Sajuettan (Sanjeeve Somasekharan Nair)and his family for giving these informations about Sri Ramakrishna Asram Harippad. He told me that the case is over a project to develop this place is in course.

KS NAIR പറഞ്ഞു...

dear manikandan,
sanjeev is my nephew and the house you visited is my parental house.similar photos i took around 2006 is available in my orkut account.sanjeev is also in dubai.
once again thanking you.