2008, മേയ് 10, ശനിയാഴ്‌ച

ചില കോവളം ചിത്രങ്ങള്‍‌ - 2

കോവളം ചിത്രങ്ങളുടെ ബാക്കി ചില ചിത്രങ്ങള്‍‌ എവിടെ ചേര്‍‌ക്കുന്നു.
ഈ രംഗം കാണുമ്പോള്‍‌ ഓര്‍‌മ്മവരുന്നതു പ്രസിദ്ധമായ ഒരു മലയാളചലച്ചിത്രഗാനം ആണു
“ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ പ്രാകൃതയുഗമുഖ താളങ്ങളെ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരു പോലെ”

തിരയുടെ ശക്തികൂടുമ്പോള്‍ ജനങ്ങള്‍‌ക്കു മുന്നറിയിപ്പു നല്‍‌കുന്നതിനു ലൈഫ്‌ഗാര്‍‌ഡുകള്‍ സ്ഥാപിക്കുന്ന ഫലകം.

കോവളം ജുമാ‌മസ്ജിത്


ഒത്തിരിനേരം കാത്തിരുന്നിട്ടു ഇത്രയുമെ കിട്ടിയുള്ളു. പിന്നീടു സൂ‍ര്യന്‍‌ മേഘങ്ങള്‍‌ക്കിടയില്‍ മറഞ്ഞു.

8 അഭിപ്രായങ്ങൾ:

നിരക്ഷരൻ പറഞ്ഞു...

പുതിയ പടങ്ങള്‍ക്കും നന്ദി.

മൂന്നോ നാലോ ദിവസങ്ങള്‍ ഇടവിട്ട് ഒരോ പോസ്റ്റും ഇട്ടാല്‍ കൂടുതല്‍ ആളുകള്‍ക്ക് പഴയ പടങ്ങള്‍ കാണാനുള്ള അവസരം ഉണ്ടാകും. പുതിയ പോസ്റ്റ് വരുമ്പോള്‍ പഴയത് അടിയിലേക്കായി പോകില്ലേ ? അതുകൊണ്ടാണ്.

ഇനിയും പടങ്ങള്‍ എടുക്കൂ. ബൂലോകര്‍ കാത്തിരിക്കുന്നു.

Manikandan പറഞ്ഞു...

മനോജേട്ടാ നിര്‍‌ദ്ദേശങ്ങള്‍‌ക്കും പ്രോത്സാഹനത്തിനും നന്ദി. കൂടുതല്‍‌ ബ്ലോഗുകള്‍‌ ചെയ്യനുള്ള ശ്രമത്തിലാണു.

Unknown പറഞ്ഞു...

നല്ല ചിത്രങ്ങള്‍ ഇതില്‍ ചിലതൊക്കെ ഞാന്‍ സേവ്
ചെയുതു.പറ്റുമെങ്കില്‍ കന്യാകുമാരിയുടെ കുറെ
ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം

ബഷീർ പറഞ്ഞു...

കോവളത്ത്‌ വന്നിട്ടുണ്ട്‌..പലപ്പോഴും..
ഇന്ന് പക്ഷെ എല്ലാം കടല്‍തീരങ്ങളും ഒന്ന് ഇരിയ്ക്കാന്‍ പറ്റാത്തരീതിയില്‍ വ്യത്തി ഹീനമായിരിക്കയല്ലേ..

ചിത്രങ്ങള്‍ നന്നായിട്ടുണ്ട്‌..

കുഞ്ഞന്‍ പറഞ്ഞു...

പടങ്ങള്‍ക്കു നന്ദി..

അവസാന പടം, സൂര്യന്റെ നേരെ അധികനേരം നോക്കാന്‍ പറ്റുന്നില്ല, പടമാണെങ്കില്‍ക്കൂടിയും..!

Manikandan പറഞ്ഞു...

അനൂപ്‌ നന്ദി. ഞാന്‍ സ്കൂളില്‍‌ പഠിക്കുമ്പോള്‍‌ ഒരിക്കല്‍‌ പോയതാണു കന്യാകുമാരിയില്‍‌. പിന്നീടു പോവാന്‍ കഴിഞ്ഞിട്ടില്ല.
ബഷീര്‍‌ പറഞ്ഞതു ശെരിയാണ്. നമ്മുടെ മിക്കവിനോദസഞ്ചാരകേന്ദ്രങ്ങളും ഇന്നു മലീമസമാണു.
കുഞ്ഞന്‍‌ നന്ദി.

chithrakaran ചിത്രകാരന്‍ പറഞ്ഞു...

പ്രിയ മണികണ്ഠ്ന്‍,
സായിപ്പും,മദാമ്മയുമില്ലാത്ത ഈ ചിത്രങ്ങളെങ്ങിനെയാണ്‍ കോവളത്തിന്റെ ചിത്രങ്ങളാകുക ?
:)

Manikandan പറഞ്ഞു...

ചിത്രകാരന്‍‌‌ അതും ശരി തന്നെ. എന്നാലും ഇവിടെ അവരെയെല്ലാം ഒഴിവക്കിയതാണു.